ചീസ് നല്ലതാണ്, എന്നാൽ അമിതമായാലോ; ചീസ് ശല്യക്കാരൻ ആകുന്നത് എപ്പോഴൊക്കെ എന്ന് നോക്കാം

നിങ്ങള്‍ ഒരു ഹൃദ്രോഗിയാണെങ്കില്‍ നിങ്ങള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നമുണ്ടെങ്കില്‍ അമിതമായി ചീസ് കഴിക്കുന്നത് ഒഴിവാക്കുകയാണ് ഉത്തമം

ചീസ് നല്ലതാണ്, എന്നാൽ അമിതമായാലോ; ചീസ് ശല്യക്കാരൻ ആകുന്നത് എപ്പോഴൊക്കെ എന്ന് നോക്കാം

പലപ്പോഴും എന്തെങ്കിലും പ്രത്യേക വിഭവം ഉണ്ടാക്കണമെങ്കില്‍ പനീര്‍ എന്ന പേര് ആദ്യം വരും. പനീര്‍ കഴിക്കാന്‍ രുചികരമായത് മാത്രമല്ല, ആരോഗ്യത്തിന് വളരെ ഗുണകരമാണ് എന്നതും ഇതിന് കാരണമാണ്. വെജിറ്റേറിയൻ കൂടുതൽ താല്പര്യം ഉള്ളവരും പനീറിലേക്ക് ചായും.

വിറ്റാമിനുകളും പ്രോട്ടീനുകളും കാല്‍സ്യവും കൊണ്ട് സമ്പന്നമാണ് പനീർ എന്നതിൽ സംശയമില്ല. എന്നാല്‍ അമിതമായി ചീസ് കഴിക്കുന്നത് ചില ആളുകളെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ചും ചില രോഗികൾക്ക് ചീസ് അത്ര നല്ല സുഹൃത്ത് ആവില്ല.


നിങ്ങള്‍ ഒരു ഹൃദ്രോഗിയാണെങ്കില്‍ നിങ്ങള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നമുണ്ടെങ്കില്‍ അമിതമായി ചീസ് കഴിക്കുന്നത് ഒഴിവാക്കുകയാണ് ഉത്തമം. വേണമെങ്കിൽ കൊളസ്‌ട്രോൾ കുറഞ്ഞ ടോഫു (സോയാബീൻ കൊണ്ടുള്ള പനീർ) കഴിക്കാവുന്നതാണ്. രക്തസമ്മർദം ഉള്ളവരും പനീർ ഉപയോഗം നിയന്ത്രിക്കണം. ആമാശയത്തിലെ അണുബാധ ഉള്ളവരും പനീർ കൂടുതലായി കഴിക്കരുത്.

പനീർ പാലിൽ നിന്ന് നിർമ്മിക്കുന്നതാണ്. അതിനാൽ തന്നെ ഇതിലെ കാൽസ്യം കണ്ടന്റ് കൂടുതലാണ്. ഇത് അമിതമായാൽ കിഡ്‌നി സ്റ്റോണിന്‌ കാരണം ആയേക്കാം. എന്നാൽ എല്ലിന്റെ ബലത്തിനും മറ്റും മിതമായ അളവിൽ കഴിക്കുന്നത് ഉത്തമമാണ്. മൈഗ്രൈൻ ഉള്ളവർക്കും പാനീർ അത്ര നല്ല ചങ്ങാതിയല്ല, ചിലരിൽ ഇത് പ്രശ്നക്കാരൻ ആകാറുണ്ട്.