Sunday, June 4, 2023
spot_img
HomeBusinessചെലവ് ചുരുക്കൽ; 7,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡിസ്‌നി

ചെലവ് ചുരുക്കൽ; 7,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡിസ്‌നി

ലണ്ടൻ: ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡിസ്നി. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് നടപടി. 5.5 ബില്യൺ ഡോളർ അല്ലെങ്കിൽ ഏകദേശം 45,000 കോടി രൂപ ചെലവ് കുറയ്ക്കുന്നതിനായി ആദ്യ ഘട്ടത്തിൽ 7,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടും. പിരിച്ചുവിടൽ സംബന്ധിച്ചുള്ള അറിയിപ്പ് ജീവനക്കാർക്ക് ഇന്നലെ സിഇഒ ബോബ് ഐഗർ നൽകിയിരുന്നു.

ആദ്യഘട്ടത്തിൽ പുറത്തുപോകേണ്ട ജീവനക്കാരെ അടുത്ത നാല് ദിവസത്തിനകം അറിയിക്കും. ഏപ്രിലിൽ രണ്ടാം ഘട്ട പിരിച്ചുവിടൽ ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവിൽ 1,90,000 ജീവനക്കാരാണ് ഡിസ്നിക്കുള്ളത്. ചെലവ് കുറയ്ക്കുന്നതിനും കമ്പനിയുടെ പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കലും ലക്ഷ്യമിട്ടാണ് നീക്കം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments