കുട്ടികൾക്ക് കൊവാക്‌സീന്‍ നല്‍കാന്‍ അനുമതി

ഡിസിജഐയാണ് കുട്ടികള്‍ക്ക് കൊവാക്‌സീന്‍ നല്‍കാന്‍ അനുമതി നല്‍കിയത്.

കുട്ടികൾക്ക് കൊവാക്‌സീന്‍ നല്‍കാന്‍ അനുമതി

ഡല്‍ഹി: രാജ്യത്ത് രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കൊവാക്‌സീന്‍ കുത്തിവയ്പ്പ് നല്‍കാന്‍ അനുമതി. ഡിസിജഐയാണ് കുട്ടികള്‍ക്ക് കൊവാക്‌സീന്‍ നല്‍കാന്‍ അനുമതി നല്‍കിയത്.

കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്‌സീനാണ് കൊവാക്‌സീന്‍. നേരത്തെ പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൈഡസ് കാഡില്ലയുടെ വാക്‌സീന്‍ നല്‍കാന്‍ അനുമതി നല്‍കിയിരുന്നു.

ഇതിനിടെ പ്രതിരോധശേഷി കുറഞ്ഞവര്‍ വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സമിതിയുടെ യോഗം കഴിഞ്ഞയാഴ്ച്ച നടന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നിര്‍ദേശം.