Sunday, June 4, 2023
spot_img
HomeHealth & Lifestyleരാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; ഏറ്റവും കൂടുതൽ രോഗികളുള്ളത് കേരളത്തിൽ

രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; ഏറ്റവും കൂടുതൽ രോഗികളുള്ളത് കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് കേരളത്തിൽ. നിലവിൽ 2,186 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. നിലവിൽ 1,763 പേരാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഗുജറാത്തിലും ആയിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, മിസോറാം, ത്രിപുര, അരുണാചൽപ്രദേശ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നാഗർഹവേലി ദാമൻ ദിയു, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഇതുവരെ രോഗം ബാധിച്ച് ആരും ചികിത്സയിലില്ല. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 910 പേർ കോവിഡിൽ നിന്നും മുക്തി നേടി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8,601 ആയി ഉയർന്നു. ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിൽ മൂന്ന് പേരും കർണാടക, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. കൊവിഡ് പരിശോധന കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശമുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments