എന്തൂട്ട് കോവിഡ്, തൃശ്ശൂരിൽ പ്രോട്ടോക്കോൾ ലംഘിച്ച് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം

എന്തൂട്ട് കോവിഡ്, തൃശ്ശൂരിൽ പ്രോട്ടോക്കോൾ ലംഘിച്ച് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം

തൃശ്ശൂർ- നഗരത്തിൽ ഇന്നലെ ഒരു അന്തർദേശീയ ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. നഗരത്തിലെ പ്രമുഖരും ധനികരുമായ ഏതാണ്ട് നൂറോളം പേർ പങ്കെടുത്ത ചടങ്ങ് കോവിഡ് പ്രോട്ടോക്കോളുകളുടെ നഗ്നമായ ലംഘനമാണെന്ന പരാതി ഉയർന്നിരിക്കുകയാണ്..

വൈകീട്ട് 4 മണിക്ക് ആരംഭിച്ച പരിപാടി രാത്രി 10 മണിക്കും അവസാനിച്ചില്ലത്രേ  . നൂറോളം പേർ, എല്ലാ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ച് പാർട്ടിയും പാട്ടും ആട്ടവും നടത്തിയെന്നാണ് ആരോപണം.  പോലീസോ ആരോഗ്യ പ്രവർത്തകരോ ജില്ലാ ഭരണ കൂടമോ അറിഞ്ഞ ഭാവം നടിച്ചുമില്ല. പോലീസിൻ്റെ കണ്ണിൽ പൊടിയിടാനായി  കോവിഡ് പ്രതിരോധത്തിൻ്റെ പേരു പറഞ്ഞ് ആയിരം രൂപ വില വരുന്ന ഒരു സാനിറ്റൈസർ ഡിസ്പ്പെൻസർ  വനിത പോലീസ് സ്റ്റേഷന്  നൽകി മേനി നടിക്കാനും ക്ലബ്ബ് ഭാരവാഹികൾ മറന്നല്ല.. അത് ഒരു ചടങ്ങാക്കി  നടത്തി, ക്ലബ്ബ്  ഭാരവാഹികൾ നിരയായി നിന്ന്      ഫോട്ടോയും എടുത്തു.. പോരേ പൂരം.

വാഴക്കന്ന് വിൽക്കാൻ എത്തിയയാളെ കസ്റ്റഡിയിലെടുത്ത നാടാണേയെന്ന്  ഓർക്കുന്വോഴാണ് നാട്ടുകാർക്ക് കലി വരുന്നത്.