കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും, സ്കൂളുകൾ അടക്കുന്നതിൽ നാളെ തീരുമാനം: മന്ത്രി വി.ശിവന്‍ കുട്ടി

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ വീണ്ടും കോവിഡ് അവലോകനയോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനം.

കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും, സ്കൂളുകൾ അടക്കുന്നതിൽ നാളെ തീരുമാനം: മന്ത്രി വി.ശിവന്‍ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ വീണ്ടും കോവിഡ് അവലോകനയോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. സ്‌കൂളുകളുടെയും ഓഫിസുകളു ടെയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നു. ഒമിക്രോണ്‍ ഭീഷണിയും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യവും നാളെത്തെ യോഗം ചര്‍ച്ച ചെയ്യും. കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്നതിലും തീരുമാനമെടുക്കും.   

നാളത്തെ കോവിഡ് അവലോകന യോഗത്തിനു ശേഷം സ്‌കൂളുകള്‍ അടക്കുന്നതില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. നിലവിലെ സാഹചര്യം  യോഗത്തിൽ വിലയിരുത്തും. പരീക്ഷ നടത്തിപ്പും സ്‌കൂളുകളടെ നടത്തിപ്പും സംബന്ധിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. സ്‌കൂളുകള്‍ അടയ്ക്കണം എന്നാണ് കൊവിഡ് അവലോകനസമിതി നിര്‍ദേശിക്കുന്നത് എങ്കിലും അതേക്കുറിച്ച് ആലോചിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

അതിനിടെ നൂറിലേറെ വിദ്യാര്‍ഥികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ് അടച്ചു. 13 മുതല്‍ 21 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. 14ന് കുട്ടികള്‍ക്കായി കോവിഡ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് ഉള്ളവരൊഴികെ എല്ലാ കുട്ടികളും 15ന് മുന്‍പ് ഹോസ്റ്റല്‍ ഒഴിയണമെന്നും അധികൃതര്‍ പറഞ്ഞു.