6 ആഴ്ചയ്ക്കു ശേഷം വാക്‌സീന്‍റെ പ്രതിരോധ ശേഷി കുറയുന്നു: ആശങ്കയില്‍ ഗവേഷകര്‍

2-3 മാസത്തിനു ശേഷം ആന്റിബോഡി അളവു പകുതിയില്‍ താഴെയാകും.

6 ആഴ്ചയ്ക്കു ശേഷം വാക്‌സീന്‍റെ പ്രതിരോധ ശേഷി കുറയുന്നു: ആശങ്കയില്‍ ഗവേഷകര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഷീല്‍ഡ് (അസ്ട്രാസെനക) ഫൈസര്‍ വാക്‌സീനുകളുടെ പൂര്‍ണ ഡോസെടുത്ത് 6 ആഴ്ചയ്ക്കു ശേഷം ഇവ നല്‍കുന്ന പ്രതിരോധത്തില്‍ കുറവു വന്നു തുടങ്ങുമെന്നു വ്യക്തമാക്കി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പഠനം. 2-3 മാസത്തിനു ശേഷം ആന്റിബോഡി അളവു പകുതിയില്‍ താഴെയാകും. ഇതു തുടര്‍ന്നാല്‍ വാക്‌സീന്‍ ഉറപ്പു നല്‍കുന്ന പ്രതിരോധശേഷി സംശയത്തിലാകുമെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ചും പുതിയ കോവിഡ് വകഭേദങ്ങള്‍ക്കെതിരെയുളള ഫലപ്രാപ്തിയുടെ കാര്യത്തില്‍. 

എങ്കിലും വൈറസ് ബാധ കടുക്കുന്നതു തടയാന്‍ ഇരു വാക്‌സീനുകള്‍ക്കും കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്ന നിഗമനത്തിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. 70 വയസ്സു കഴിഞ്ഞവര്‍ക്കും കോവിഡ് പിടിപെടാന്‍ ഏറെ സാധ്യതയുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസില്‍ മുന്‍ഗണന നല്‍കണമെന്നും യുകെയില്‍ നടത്തിയ പഠനത്തിലൂടെ ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു.