തൊഴില്‍ സങ്കല്‍പ്പം പൊളിച്ചെഴുതുന്ന സിപിഎമ്മിന്റെ പുതിയ നയരേഖ: ആശങ്കയോടെ തൊഴിലാളി സംഘടനകള്‍

സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയില്‍ തൊഴിലാളി സംഘടനകള്‍ക്ക് ആശങ്ക. ഇടതുപക്ഷത്തിന്റെ വികസന, തൊഴില്‍ സങ്കല്‍പ്പങ്ങളിലും നയസമീപനങ്ങളിലും അടിമുടി പൊളിച്ചെഴുത്താണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തൊഴില്‍ സങ്കല്‍പ്പം പൊളിച്ചെഴുതുന്ന സിപിഎമ്മിന്റെ പുതിയ നയരേഖ: ആശങ്കയോടെ തൊഴിലാളി സംഘടനകള്‍

കൊച്ചി: സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയില്‍ തൊഴിലാളി സംഘടനകള്‍ക്ക് ആശങ്ക. ഇടതുപക്ഷത്തിന്റെ വികസന, തൊഴില്‍ സങ്കല്‍പ്പങ്ങളിലും നയസമീപനങ്ങളിലും അടിമുടി പൊളിച്ചെഴുത്താണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന നയരേഖ തൊഴിലാളി വര്‍ഗത്തിന്റെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുമോയെന്നതാണ് പ്രധാന ആശങ്ക. വ്യവസായങ്ങളില്‍ മൂലധന നിക്ഷേപം ഉയര്‍ത്തണം, പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തില്‍ നിലനിറുത്തകയെന്നത് സര്‍ക്കാരിന്റെയല്ല, തൊഴിലാളികളുടെ ഉത്തരവാദിത്വമാകണമെന്ന പാര്‍ട്ടിയുടെ പുതിയ സമീപനം തൊഴിലാളിവര്‍ഗ കാഴ്ചപ്പാടില്‍ നിന്നുള്ള ഗതിമാറ്റമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

നോക്കുക്കൂലിയെ കുറിച്ചും നയരേഖയില്‍ വ്യക്തമായ പരാമര്‍ശമുണ്ടായി.'നോക്കുകൂലി തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചെയ്യുകയാണ്. ഇക്കാര്യത്തില്‍ തിരുത്തല്‍ വേണം. തൊഴിലാളികളെ സംഘടനകള്‍ അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ. ഉത്തരവാദിത്വബോധം കൂടി വേണം. അതാണ് പുതിയകാലം ആവശ്യപ്പെടുന്നത് '.ഓരോ തൊഴിലുടമയ്ക്കും തൊഴിലാളികളുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുമെന്നും നയരേഖയില്‍ പറയുന്നുണ്ട്.

എന്നാല്‍, ഇതെല്ലാം സിഐടിയുവിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണ്. കൂടാതെ, പണിമുടക്ക്, അടിസ്ഥാന ശമ്ബളം, പ്രസവാവധി, പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ഇ.എസ്.ഐ തുടങ്ങിയവയിലെല്ലാം തൊഴിലാളികള്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കും.മറ്റു യൂണിയനുകളും കടുത്ത എതിര്‍പ്പ് പ്രകടിപ്പാക്കിനിടയുണ്ട്. അതേസമയം, ഇന്ന് നയരേഖയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങളെല്ലാം സംസാരിക്കുമെന്നും തൊഴിലാളി സംഘടനകള്‍ പറഞ്ഞു.