Thursday, March 30, 2023
spot_img
HomeNewsKeralaഇഎംഎസിൻ്റെ 25-ാം ചരമവാർഷികം ആചരിച്ച് സിപിഎം; പുഷ്പചക്രമര്‍പ്പിച്ച് മുഖ്യമന്ത്രി

ഇഎംഎസിൻ്റെ 25-ാം ചരമവാർഷികം ആചരിച്ച് സിപിഎം; പുഷ്പചക്രമര്‍പ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ ഇരുപത്തിയഞ്ചാം ചരമവാർഷികം ആചരിച്ച് സി.പി.എം. തിരുവനന്തപുരം എകെജി സെന്‍ററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പതാക ഉയർത്തി. എ.കെ.ബാലൻ, എം.സ്വരാജ് തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. നിയമസഭയ്ക്ക് മുന്നിലെ ഇഎംഎസ് സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രമര്‍പ്പിച്ചു.

എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പുഷ്പാർച്ചന നടത്തി. വിളപ്പിൽശാല ഇ.എം.എസ് അക്കാദമിയിൽ നടന്ന അനുസ്മരണ സമ്മേളനം എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ പാർട്ടി ശാഖകളിലും പ്രവർത്തകർ പതാക ഉയർത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments