Wednesday, March 22, 2023
spot_img
HomeNewsKeralaകാട്ടാന ശല്യത്തിനെതിരെ സിപിഎം പ്രതിഷേധം; ഉദ്യോഗസ്ഥർക്കെതിരെ ഇടുക്കി ജില്ലാ സെക്രട്ടറി

കാട്ടാന ശല്യത്തിനെതിരെ സിപിഎം പ്രതിഷേധം; ഉദ്യോഗസ്ഥർക്കെതിരെ ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: കാട്ടാനശല്യത്തിനെതിരെ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് ജില്ലാ സെക്രട്ടറി സി.വി വർഗീസ്. പടയപ്പയെ പ്രകോപിപ്പിച്ചെന്ന് ആരോപിച്ച് ജീപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തത് ശരിയായില്ല. ഡിഫ്ഒയുടെ അപ്പനാണോ പടയപ്പ? ഉദ്യോഗസ്ഥർ ആനക്ക് ഓമനപ്പേരിട്ട് ആനന്ദിക്കുന്നു. ഡി.എഫ് ഒ യുടെ അളിയനാണോ അരിക്കൊമ്പൻ.

സർക്കാരിനതിരെ ജനരോഷം ഉണ്ടാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്നും വർഗീസ് ആരോപിച്ചു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്. മേഖലയില്‍ സ്ഥിരം ആക്രമണം നടത്തുന്ന മൂന്ന് ആനകളെ തുരത്തണമെന്നാണ് പ്രധാന ആവശ്യം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments