ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണം: സര്‍ക്കാരിനോട് സിപിഎം നിര്‍ദേശം

അടിയന്തിര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് സിപിഎം നിര്‍ദേശം നല്‍കി.

ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണം: സര്‍ക്കാരിനോട് സിപിഎം നിര്‍ദേശം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിവരുന്ന സമരത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. അടിയന്തിര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് സിപിഎം നിര്‍ദേശം നല്‍കി. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മുഖ്യമന്ത്രികൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സിപിഎമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സമരം ചെയ്യുന്ന സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പറഞ്ഞു.

മുഖ്യമന്ത്രിയായിരിക്കില്ല ചര്‍ച്ച നടത്തുക. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയേക്കും. സമരക്കാരുമായി ചര്‍ച്ച നടത്തില്ലെന്ന തീരുമാനം തെറ്റിദ്ധാരണയുണ്ടാക്കും. പ്രതിപക്ഷം രാഷ്ട്രീയമായി വിഷയം ഉപയോഗിക്കുന്നത് തടയനാണ് പാര്‍ട്ടിയുടെ ശ്രമം. പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നും യോഗം വിലയിരുത്തി. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തും. ഉദ്യോഗാര്‍ഥികള്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്നും ഏത് സമയത്തും ചര്‍ച്ചയ്ക്കായി കടന്നുവരാമെന്നും മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.