Thursday, March 30, 2023
spot_img
HomeNewsKeralaസിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സിപിഐ നിർവാഹക സമിതി; യോഗങ്ങൾ ഇന്ന്

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സിപിഐ നിർവാഹക സമിതി; യോഗങ്ങൾ ഇന്ന്

തിരുവനന്തപുരം: ആലപ്പുഴയിലെ സംഘടനാ പ്രശ്നങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി യോഗം അടുത്ത ദിവസം ചേരാനിരിക്കെയാണ് ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. പാലക്കാട്ടെയും തൃക്കാക്കരയിലെയും സംഘടനാ പ്രശ്നങ്ങൾ അന്വേഷിച്ച കമ്മിഷന്‍റെ റിപ്പോർട്ടുകളും പരിഗണിച്ചേക്കും. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ഈ മാസം അവസാനം ആരംഭിക്കുന്ന ജാഥയുടെ ഒരുക്കങ്ങളും വിലയിരുത്തും.

സി.പി.ഐയുടെ നിർണായക നിർവാഹക സമിതി യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. മുൻ മന്ത്രി ഇ ചന്ദ്രശേഖരനെ ബി ജെ പി പ്രവർത്തകർ ആക്രമിച്ച കേസിൽ സി പി എം നേതാക്കളുടെ കൂറുമാറ്റവും പാർട്ടിയുടെ വീഴ്ചയും യോഗം ചർച്ച ചെയ്യും. കേസ് കൈകാര്യം ചെയ്യുന്നതിൽ പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ കമ്മിറ്റിയിൽ ഉന്നയിച്ചാൽ വിമർശനത്തിന് സാദ്ധ്യതയുണ്ട്.

കൂറുമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ വിമർശിച്ച് ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായ നിലപാടായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റേത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments