ഗൂഢാലോചന കേസ്: ദിലീപ് അടക്കം മൂന്ന് പ്രതികളെ വീണ്ടും ചോദ്യംചെയ്യും

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യുക.

ഗൂഢാലോചന കേസ്: ദിലീപ് അടക്കം മൂന്ന് പ്രതികളെ വീണ്ടും ചോദ്യംചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാ ലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യുക. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും ചോദ്യംചെയ്യല്‍.  

മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുക യാണ്. ഏതാനും ദിവസങ്ങള്‍ക്കകം ഇതിന്റെ റിപ്പോര്‍ട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ലഭിക്കും. ഇതിനുശേഷമാകും ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യുക. മൊബൈല്‍ ഫോണുകളില്‍നിന്ന് സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. മാത്രമല്ല, പ്രതികള്‍ക്കെതിരേ കൂടുതല്‍ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാകും ചോദ്യംചെയ്യല്‍. 

അതേ സമയം, വധഗൂഢാലോചനാ കേസില്‍, എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവ  ശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആര്‍ നിലനില്‍ക്കി ല്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു.''ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. 

ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോ ചന നടന്നത് '. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷ ണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരെ കൊല  പ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിറകെയാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയു  മായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.