കസ്റ്റംസ് കമ്മീഷ്ണർ സുമിത്കുമാറിനെ വാഹനം ഇടിച്ചു അപായപ്പെടുത്താൻ  ശ്രമം

കാറിലും ബൈക്കുകളിലും എത്തിയ സംഘം കിലോമീറ്ററുകളോളം സുമിത്‌കുമാറിനെ പിന്തുടർന്ന് അപായപ്പെടുത്താൻ   നീക്കം നടത്തി.  സുമിത് കുമാർ തന്നെ ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.

കസ്റ്റംസ് കമ്മീഷ്ണർ സുമിത്കുമാറിനെ വാഹനം ഇടിച്ചു അപായപ്പെടുത്താൻ  ശ്രമം

കോഴിക്കോട് - സ്വർണ്ണക്കടത്ത് കേസ്   അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷ്ണർ സുമിത്കുമാറിനെ വാഹനം ഇടിച്ചു അപായപ്പെടുത്താൻ  ശ്രമം. കാറിലും ബൈക്കുകളിലും എത്തിയ സംഘം കിലോമീറ്ററുകളോളം സുമിത്‌കുമാറിനെ പിന്തുടർന്ന് അപായപ്പെടുത്താൻ   നീക്കം നടത്തി.  സുമിത് കുമാർ തന്നെ ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.

കൽപ്പറ്റയിൽ കസ്റ്റംസ് ഓഫീസ് ഉദ്ഘാടനം  ചെയ്തു മടങ്ങുമ്പോഴായിരുന്നു സംഭവം. മുത്തങ്ങ , ബാവലി വഴി സ്വർണ്ണവും ഹവാല വഴി കോടികളും കടത്തുന്നതു പതിവായ സാഹചര്യത്തിലാണ് കൽപ്പറ്റയിൽ കസ്റ്റംസ് ഓഫീസ് തുറന്നിട്ടുള്ളത്.

കൽപ്പറ്റയിൽ ഓഫിസ്  ഉൽഘടനം ചെയ്തു കരിപ്പൂരിലേക്ക് പോകുമ്പോഴുണ് അജ്ഞാത സംഘം കസ്റ്റംസ് കമ്മീഷണറെ പിന്തുടർന്നത്.

തന്നെ അപായപ്പെടുത്താൻ  ശ്രമിച്ചവരുടെ പിന്നിൽ കൊടുവള്ളി സംഘമാണെന്ന്  സുമിത് കുമാർ സംശയിക്കുന്നു. ചില ഉന്നതർക്കും സംഭവത്തിൽപങ്കുണ്ടെന്ന് സംശയമുള്ളതായി സുമിത്കുമാർ സംശയിക്കുന്നു.