Monday, May 29, 2023
spot_img
HomeNewsKeralaവാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ: ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി

വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ: ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: എൽ.ഡി.എഫ് പാർലമെന്‍ററി യോഗത്തിൽ കെ.ബി ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്ത വരുത്തുന്ന രീതിയിലാകരുത് വിമർശനങ്ങൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഇന്നത്തെ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുത്തിരുന്നില്ല. ഗണേഷിന്‍റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് നടത്തിയ വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ രോക്ഷാകുലനാക്കിയത്. മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നതെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ വിമർശനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments