Monday, May 29, 2023
spot_img
HomeNewsInternationalതെരുവിൽ നൃത്തം ചെയ്തു; ദമ്പതികൾക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് ഇറാൻ

തെരുവിൽ നൃത്തം ചെയ്തു; ദമ്പതികൾക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് ഇറാൻ

ടെഹ്റാൻ: തെരുവിൽ നൃത്തം ചെയ്തതിന് ദമ്പതികൾക്ക് ഇറാൻ 10 വർഷം തടവ് ശിക്ഷ വിധിച്ചു. ടെഹ്റാനിലെ ആസാദി ടവറിലാണ് ആമിർ മുഹമ്മദ് അഹ്മദിയും ജീവിതപങ്കാളി അസ്ത്യാസ് ഹഖീഖിയും നൃത്തം ചെയ്തത്. വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇതേതുടർന്നാണ് ദമ്പതികൾക്കെതിരെ കേസെടുത്തത്. അഴിമതിയും ലൈംഗികതയും പ്രചരിപ്പിച്ചുവെന്ന കുറ്റമാണ് ഇറാൻ പൊലീസ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

രാജ്യത്തിനെതിരെ പ്രചാരണം നടത്തിയതും ദേശീയ സുരക്ഷയെ അപകടപ്പെടുത്തിയതും ഇവർക്കെതിരെയുള്ള കുറ്റമായി ചുമത്തിയിട്ടുണ്ട്. നിലവിലുള്ള മതനിയമങ്ങൾക്കെതിരായ പ്രതിഷേധ സൂചകമായാണ് ഇവർ പൊതുസ്ഥലത്ത് നൃത്തം ചെയ്തത്. ഡാൻസിങ് കപ്പിൾസ് എന്നറിയപ്പെടുന്ന ഇവർക്ക് സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരും ഫോളോവേഴ്സുമുണ്ട്.

മെഹ്സ അമിനിയുടെ മരണത്തെ തുടർന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ ഇറാൻ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരെ വധശിക്ഷയ്ക്ക് വരെ വിധിച്ചിട്ടുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഇവർക്കെതിരെയുള്ള നടപടിയും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments