ചെന്നിത്തലയുടെ ആരോപണങ്ങള്‍ വീണ്ടും നിഷേധിച്ച് മേഴ്സിക്കുട്ടിയമ്മ 

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ അസംബന്ധമെന്ന് ആവര്‍ത്തിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.

ചെന്നിത്തലയുടെ ആരോപണങ്ങള്‍ വീണ്ടും നിഷേധിച്ച് മേഴ്സിക്കുട്ടിയമ്മ 

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ അസംബന്ധമെന്ന് ആവര്‍ത്തിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഐക്യരാഷ്ട്രസഭയുടെ ക്ഷണപ്രകാരമുള്ള പരിപാടിക്ക് വേണ്ടിയാണ് അമേരിക്കയില്‍ പോയത്. അമേരിക്കയില്‍ വെച്ച് വിവാദ കമ്പനിയുമായി ചര്‍ച്ച നടന്നിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത്ര തരംതാഴരുതെന്ന് മന്ത്രി പറഞ്ഞു.

ചര്‍ച്ച നടന്നതുപ്രകാരം ധാരണപത്രത്തില്‍ ഒപ്പുവെച്ചുവെന്നുള്ള ആരോപണങ്ങള്‍ അസംബന്ധമാണ്. കേരളത്തില്‍ വെച്ച് തന്നെ ആ കമ്പനിയുടെ ആളുകള്‍ തന്നെ വന്നുകണ്ടിരുന്നു. സര്‍ക്കാര്‍ നയപ്രകാരം പദ്ധതി നടക്കില്ലെന്ന് അവരെ അറിയിച്ചിരുന്നു. ഉടമസ്ഥത മീന്‍പിടിത്തക്കാര്‍ക്ക് നല്‍കാമെന്നായിരുന്നു ഇഎംസിസി അറിയിച്ചത്. എന്നാല്‍ ഇതിനെ മത്സ്യബന്ധ അനുമതിയെന്ന് പ്രതിപക്ഷ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

അതേസമയം ഇഎംസിസി ഇടപാടില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സംഘടനകളുടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഈ മാസം 27 നായിരിക്കും ഹര്‍ത്താല്‍. ഹാര്‍ബറുകള്‍ സ്തംഭിപ്പിക്കും. ഇഎംസിസി ധാരണാപത്രം റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. തിങ്കളാഴ്ച മേഴ്‌സികുട്ടിയമ്മയുടെ വീട്ടിലേക്കും മാര്‍ച്ച് നടത്തും.