ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാക്ക് മണ്ണില്‍: സൈനികതല അന്വേഷണം നടത്തും

പോര്‍മുനയില്ലാതിരുന്ന മിസൈല്‍ വീണ് കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടമുണ്ടായതായി പാക്ക് ആര്‍മി വക്താവ് മേജര്‍ ബാബര്‍ അക്ബര്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാക്ക് മണ്ണില്‍: സൈനികതല അന്വേഷണം നടത്തും

ഡല്‍ഹി: ഇന്ത്യയുടെ മിസൈല്‍ അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ വീണതിനെക്കുറിച്ച് ഇന്ത്യ സൈനികതല അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ഹരിയാനയിലെ സിര്‍സയില്‍ നിന്നു വിക്ഷേപിച്ച മിസൈല്‍ പാക്ക് അതിര്‍ത്തിക്കുള്ളില്‍ 124 കിലോമീറ്റര്‍ സഞ്ചരിച്ച് പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍ഛന്നു നഗരത്തില്‍ വീണത്. പോര്‍മുനയില്ലാതിരുന്ന മിസൈല്‍ വീണ് കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടമുണ്ടായതായി പാക്ക് ആര്‍മി വക്താവ് മേജര്‍ ബാബര്‍ അക്ബര്‍ പറഞ്ഞിരുന്നു.

ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിവരം അറിയിക്ക ണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന മിസൈല്‍ പോലെ എന്തോ ഒന്ന് പാക്ക് വ്യോമാതിര്‍ത്തി ലംഘിച്ച് എത്തുകയും സിവിലിയന്‍ എയര്‍ലൈനുകള്‍ക്ക് അപകടകരമായ വിധം സഞ്ചരിച്ച് മിയാന്‍ഛന്നുവില്‍ വീഴുകയുമായിരുന്നു എന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്.