ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ച്‌ കൊന്ന സംഭവം; അന്വേഷണം ശക്തമാക്കി പൊലീസ്

കൃത്യത്തിന് ശേഷം തലയില്‍ വെടി വെച്ച്‌ രാഖിലും ജീവനൊടുക്കുകയായിരുന്നു.വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ച്‌ കൊന്ന സംഭവം; അന്വേഷണം ശക്തമാക്കി പൊലീസ്

കൊച്ചി; കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്. വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്.നാടന്‍ തോക്ക് ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചിരിക്കുന്നത്.


ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസയെ സുഹൃത്തായ രാഖില്‍ വെടിവെച്ച്‌ കൊന്നത്. കൃത്യത്തിന് ശേഷം തലയില്‍ വെടി വെച്ച്‌ രാഖിലും ജീവനൊടുക്കുകയായിരുന്നു.വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് ആ ബന്ധം പരാജയപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് രാഖിൽ മാനസയെ ശല്യം ചെയ്യാൻ തുടങ്ങി. കൊലനടക്കുന്നതിന് ഏതാനും ദിവസം മുൻപുതന്നെ രാഖിൽ മാനസയുടെ സമീപ പ്രദേശത്ത് താമസം തുടങ്ങിയിരുന്നു. ഇന്ന്  ഉച്ചയോടെ മാനസയുടെ മുറിയില്‍ എത്തിയ രാഖില്‍ പിടിച്ചുവലിച്ച്‌ മറ്റൊരു മുറിയില്‍ കൊണ്ടു പോയ ശേഷം നിറയൊഴിക്കുകയായിരുന്നു.


വിശദമായ അന്വേഷണത്തിനായി പോലീസ് ബാലിസ്റ്റിക് സംഘത്തിന്റെ സഹായം തേടി. റൂറല്‍ എസ്പി കെ കാര്‍ത്തിക് ആണ് ഇക്കാര്യം അറിയിച്ചത്.  കൊലപാതകം ആസൂത്രിതമാണെന്ന സൂചനയാണ് നിലവിലുള്ളത്.രണ്ട് വെടിയുണ്ടകളാണ് മാനസയുടെ ശരീരത്തില്‍ ഏറ്റത്. തലയിലും വയറിലുമാണ് ഇത്. തലയിലേറ്റ വെടിയുണ്ട തലയോട്ടി തകര്‍ത്ത് പുറത്തുവന്നിട്ടുണ്ട്.  രാഖിലും ജീവനൊടുക്കിയ സാഹചര്യത്തിൽ കേസ് ഏതു വഴിക്ക് നീങ്ങുമെന്ന് പറയാനാകില്ല.