സഹായങ്ങൾക്ക് കാത്തുനിന്നില്ല; തമിഴ് നടൻ തവസി അന്തരിച്ചു

സഹായങ്ങൾക്ക് കാത്തുനിന്നില്ല; തമിഴ് നടൻ തവസി അന്തരിച്ചു

തമിഴ് സിനിമയിലെ പ്രശസ്തനായ സ്വഭാവനടൻ തവസി അന്തരിച്ചു.കുറച്ചുകാലമായി അര്‍ബുദരോഗബാധിതനായി ചികിത്സയിലായിരുന്നു.മധുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  ചുരുങ്ങിയ കാലയളവുകൊണ്ടു തന്നെ തമിഴ് സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞ തവസി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാലാണ്. 

വരുത്തപ്പെടാത വാലിബര്‍ സംഘം, സീമരാജ, അഴകര്‍സാമിയിന്‍ കുതിരൈ, രജനിമുരുകന്‍ തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെയാണ് തവസി ശ്രദ്ധേയനായി മാറിയത്.

കുറച്ചുദിവസങ്ങള്‍ക്ക് മുമ്ബ് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് തവസിയുടേതായി പുറത്തുവന്ന വീഡിയോ ആരുടെയും കണ്ണുനനയിക്കുന്നതായിരുന്നു. സിനിമാലോകത്തെ പ്രമുഖതാരങ്ങളെല്ലാം  ഉടന്‍ തന്നെ സഹായഹസ്തവുമായെത്തിയെങ്കിലും അതിന് കാത്തുനിൽക്കാതെ താരം യാത്രയാകുകയായിരുന്നു.