Monday, May 29, 2023
spot_img
HomeHealth & Lifestyleഹെൽത്ത് കാർഡ് നൽകുമ്പോൾ കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിർദേശം

ഹെൽത്ത് കാർഡ് നൽകുമ്പോൾ കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിർദേശം

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡും സർട്ടിഫിക്കറ്റും നൽകുമ്പോൾ കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ. സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ വീഴ്ചയുണ്ടായ പശ്ചാത്തലത്തിലാണ് നിർദേശം.

സർട്ടിഫിക്കറ്റ് നൽകുമ്പോൾ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പാക്കണം. സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് അപേക്ഷകരെ ഡോക്ടർ നേരിട്ട് പരിശോധിക്കണം. ശാരീരിക പരിശോധന, കാഴ്ച പരിശോധന, ചർമ്മത്തിന്‍റെയും നഖങ്ങളുടെയും പരിശോധന, രക്തപരിശോധന എന്നിവയും നടത്തണം. ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് (എ) എന്നിവയും ഉണ്ടോയെന്ന് പരിശോധിക്കണം. ക്ഷയരോഗത്തിന്‍റെ ലക്ഷണമുണ്ടെങ്കിൽ കഫം പരിശോധിക്കണം.

ആവശ്യമാണെന്ന് തോന്നുന്ന മറ്റ് പരിശോധനകൾക്കും ഡോക്ടർക്ക് നിർദ്ദേശിക്കാം. ഫലം നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമേ സർട്ടിഫിക്കറ്റ് നൽകാവൂ. ടൈഫോയ്ഡ് രോഗത്തിനെതിരായ വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തിയാക്കണം. വിരശല്യത്തിനു മരുന്ന് നൽകണമെന്നും ആരോഗ്യ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments