ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിശാ  രവിക്ക് ജാമ്യം

അറസ്റ്റിലായ പത്താം ദിവസമായ ഇന്ന് ദിശയുടെ കസ്റ്റഡി കാലാവധി അവസാനിക്കുകയാണ്. എന്നാല്‍ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിശക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടത്.

ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിശാ  രവിക്ക് ജാമ്യം

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശാ  രവിക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിശക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ മലയാളി അഭിഭാഷക നിഖിത ജേക്കബിനേയും ശാന്തനു മുളുകിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഇരുവര്‍ക്കും നേരത്തെതന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ദിശാ രവിയെ ബെംഗളൂരുവിലെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റുചെയ്യുന്നത്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ഡത്തക ഗ്രെറ്റ തുംബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് എഡിറ്റുചെയ്തു, രാജ്യത്തെ അപമാനിക്കാന്‍ ശ്രമിച്ചു എന്നു ചൂണ്ടിക്കാട്ടായായിരുന്നു അറസ്റ്റ്. ടൂള്‍കിറ്റ് കേസില്‍ രാജ്യത്ത് ആദ്യം അറസ്റ്റിലായതും ദിശയാണ്. അറസ്റ്റിലായതിനു ശേഷം പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഡല്‍ഹി പോലീസ് ഇതിനെ ശക്തമായി എതിർത്തു. അറസ്റ്റിലായ പത്താം ദിവസമായ ഇന്ന് ദിശയുടെ കസ്റ്റഡി കാലാവധി അവസാനിക്കുകയാണ്. എന്നാല്‍ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിശക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടത്.

കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ പോലീസിനായില്ല. ടൂള്‍ കിറ്റും അക്രമവും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുണ്ടോ? അതോ വെറുതെ അനുമാനിക്കുകയാണോ? അക്രമങ്ങളുമായി ദിശാ രവിക്ക് എന്ത് ബന്ധം? കോടതിയുടെ ഈ ചോദ്യങ്ങള്‍ക്ക് പോലീസ് നല്‍കിയ മറുപടി കേസില്‍ അന്വേഷണം നടക്കുകയാണെന്നാണ്.