Wednesday, February 8, 2023
spot_img
HomeCrime Newsവീസയെ ചൊല്ലി തര്‍ക്കം; ട്രാവൽസിൽ യുവതിയുടെ കഴുത്തറുത്ത് യുവാവ്

വീസയെ ചൊല്ലി തര്‍ക്കം; ട്രാവൽസിൽ യുവതിയുടെ കഴുത്തറുത്ത് യുവാവ്

കൊച്ചി: എറണാകുളം നഗരത്തിൽ യുവതിയെ ആക്രമിച്ച് യുവാവ്. യുവതിയെ കഴുത്തറുത്ത നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രവിപുരത്തെ ട്രാവൽസിൽ ഉച്ചയ്ക്കായിരുന്നു സംഭവം. പള്ളുരുത്തി സ്വദേശിയായ ജോളി വിസയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് യുവതിയെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ യുവതി സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറി. യുവതിയെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. റേയ്സ് എന്ന ട്രാവൽ ബ്യൂറോയിലാണ് സംഭവം. തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമണത്തിന് ഇരയായത്.

നേരത്തെ യുവാവ് ട്രാവൽസ് ഉടമയ്ക്ക് വീസയ്ക്കായി പണം നൽകിയിരുന്നു. വീസ ലഭിക്കാതിരുന്നിട്ടും പണം തിരികെ ലഭിക്കാത്തതിനാൽ ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സംഭവ സ്ഥലത്തെത്തിയതെന്ന് പറയപ്പെടുന്നു. ഉടമ സ്ഥലത്ത് ഇല്ലെന്ന് പറഞ്ഞതോടെ യുവതിക്ക് നേരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷവും സ്ഥലത്ത് തുടർന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments