കണ്ണൂര്‍: പി.പി ദിവ്യയെ പതിനാലു ദിവസത്തെ ജുഡീഷ്യൽ റിമാൻ്റിൽ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൂന്നു മണിയോടെ കീഴടങ്ങിയ ദിവ്യയെ തളിപറമ്പ് മജിസ്ട്രേറ്റിൻ്റെ വസതിയിൽ വൈകീട്ട് 7.15 ഓടെ എത്തിച്ചു. കണ്ണൂർ ജില്ലാ വനിതാ ജയിലിലായിരിക്കും ദിവ്യയെ താമസിപ്പിക്കുക.
ഇതിനിടെ, കണ്ണൂർ ജില്ലാ സെഷൻസ് കോടതിയിൽ നാളെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് ദിവ്യയുടെ അഭിഭാഷകർ പറഞ്ഞു.
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത് . കണ്ണപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്.
തലശ്ശേരി സെഷന്‍സ് കോടതിയായിരുന്നു ചൊവ്വാഴ്ച ഉച്ചയോടെ ദിവ്യയുടെ മൂന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. തുടര്‍ന്ന് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു. ഇതോടെ പോലീസ് ദിവ്യയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.