സ്റ്റാലിന്‍ അധികാരത്തില്‍: സ്വന്തം നാവ് മുറിച്ചെടുത്ത് യുവതി 

രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയായ 32-കാരിയാണ് ഡി.എം.കെയുടെ വിജയത്തിന് പിന്നാലെ നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിലെത്തിയത്.

സ്റ്റാലിന്‍ അധികാരത്തില്‍: സ്വന്തം നാവ്  മുറിച്ചെടുത്ത്  യുവതി 

ചെന്നൈ: എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം.കെ. തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയതോടെ നാവ് മുറിച്ച് ഡി.എം.കെ. അനുഭാവി. രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയായ 32-കാരിയാണ് ഡി.എം.കെയുടെ വിജയത്തിന് പിന്നാലെ നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിലെത്തിയത്. വായില്‍നിന്ന് ചോരയൊലിക്കുന്ന നിലയില്‍ കണ്ട യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.

ഡി.എം.കെ. അധികാരത്തിലെത്തുകയാണെങ്കില്‍ നാവ് മുറിച്ചെടുത്ത് ദൈവത്തിന് സമര്‍പ്പിക്കാമെന്ന് യുവതി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുറിച്ചെടുത്ത നാവുമായി പരമക്കുടിയിലെ മുതലാമ്മാന്‍ ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ ക്ഷേത്രം തുറക്കാത്തതിനാല്‍ ഇവര്‍ക്ക് ഏറെനേരം പുറത്തുനില്‍ക്കേണ്ടിവന്നു. ഇതിനിടെയാണ് വായില്‍നിന്ന് ചോരയൊലിച്ച് നില്‍ക്കുന്ന യുവതിയെ നാട്ടുകാര്‍ കണ്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.