Sunday, June 4, 2023
spot_img
HomeNewsKeralaഡോക്ടർമാരുടെ പണിമുടക്കിന് തുടക്കം; വൈകിട്ട് 6 വരെ ഒപി പ്രവർത്തിക്കില്ല

ഡോക്ടർമാരുടെ പണിമുടക്കിന് തുടക്കം; വൈകിട്ട് 6 വരെ ഒപി പ്രവർത്തിക്കില്ല

തിരുവനന്തപുരം: ആശുപത്രി ആക്രമണങ്ങൾക്കെതിരെ ആരോഗ്യമേഖലയെ സ്തംഭിപ്പിച്ചുള്ള ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഇന്ന് വൈകിട്ട് ആറ് മണി വരെ ഒപികൾ പ്രവർത്തിക്കില്ല. ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബ്രഹ്മപുരത്തെ ക്ലിനിക്കുകളും ഒഴിവാക്കി.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാണ് പ്രധാന ആവശ്യം. ആശുപത്രി സംരക്ഷണ നിയമം കർശനമാക്കണമെന്നും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. കെജിഎംഒഎ, കെജിഎംസിടിഎ, പിജി അസോസിയേഷൻ തുടങ്ങിയ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments