ചൈന നിയന്ത്രണരേഖ ലംഘിച്ചാല്‍ റഷ്യ രക്ഷക്കെത്തില്ല: ഇന്ത്യക്ക് മുന്നറിയിപ്പുമായി യു.എസ്

അതിരുകളില്ലാത്ത സൗഹൃദത്തിലാണ് റഷ്യയും ചൈനയുമെന്നും യു.എസ് മുന്നറിയിപ്പ് നല്‍കുന്നു.

ചൈന നിയന്ത്രണരേഖ ലംഘിച്ചാല്‍ റഷ്യ രക്ഷക്കെത്തില്ല: ഇന്ത്യക്ക് മുന്നറിയിപ്പുമായി യു.എസ്

വാഷിങ്ടണ്‍: ചൈന യഥാര്‍ഥ നിയ?ന്ത്രണരേഖ ലംഘിച്ചാല്‍ റഷ്യ രക്ഷക്കെത്തില്ലെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി യു.എസ്. അതിരുകളില്ലാത്ത സൗഹൃദത്തിലാണ് റഷ്യയും ചൈനയുമെന്നും യു.എസ് മുന്നറിയിപ്പ് നല്‍കുന്നു. യു.എസ് ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവ് ദലീപ് സിങാണ് മുന്നറിയിപ്പ് നല്‍കിയത്.

യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രത്യാഘാതം നേരിടേണ്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യു.എസും പരസ്പരം ചുവന്ന വരകള്‍ വരക്കുന്നില്ല. എന്നാല്‍, ആഗോള സമാധാനം സംരക്ഷിക്കുന്നതിനായി ഇന്ത്യക്കും ചൈനക്കു മിടയില്‍ സത്യസന്ധമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കുറഞ്ഞ വിലക്ക് റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ സംബന്ധിച്ചു  ള്ള ചോദ്യത്തിന് ഊര്‍ജ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിശ്വസിക്കാന്‍ സാധിക്കാത്ത റഷ്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജ ഇറക്കുമതി കുറക്കാനാണ് യു.എസും മറ്റ് യുറോപ്യന്‍ രാജ്യങ്ങളും ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, യു.എസിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ എന്ത് പ്രത്യാഘാതമുണ്ടാകുമെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.