back to top
Saturday, December 14, 2024
Google search engine
HomeUncategorizedസ്‌കൂട്ടര്‍യാത്രികയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ്: രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചു

സ്‌കൂട്ടര്‍യാത്രികയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ്: രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചു

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണദിവസം വൈകീട്ട് സ്‌കൂട്ടര്‍യാത്രിക പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോളെ (47) കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശിനി ഡോ. ശ്രീക്കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. കേസിലെ ഒന്നാംപ്രതി ഇടക്കുളങ്ങര പുന്തല തെക്കതില് മുഹമ്മദ് അജ്മലിന്റെ (29) ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും.

കഴിഞ്ഞ ശനിയാഴ്ച ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയാക്കിയിരുന്നു. അന്നേദിവസം പോലീസ് കേസ് ഡയറിയും കോടതിയില്‍ ഹാജരാക്കി. നരഹത്യക്കുറ്റം ശ്രീക്കുട്ടിക്കെതിരേ നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കാറിൻ്റെ പിന്‍സീറ്റിലായിരുന്ന ശ്രീക്കുട്ടി ഒരു തരത്തിലുമുള്ള പ്രേരണയും നല്‍കിയിട്ടില്ലെന്നും ഒന്നാംപ്രതി അജ്മല്‍ സ്വയം കാര്‍ മുന്നോട്ടെടുത്തതാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍, പ്രതികള്‍ മദ്യപിച്ചതിൻ്റെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments