ദൃശ്യം 2 ആമസോണില്‍ റിലീസ് ചെയ്തു;  വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളില്‍

സിനിമ ആമസോണ്‍ പ്രൈമില്‍ ഒടിടി റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളില്‍ എത്തിയത്.ടെലിഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്.

ദൃശ്യം 2 ആമസോണില്‍ റിലീസ് ചെയ്തു;  വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളില്‍

കൊച്ചി: മോഹന്‍ലാല്‍ - ജിത്തു ജോസഫ് കൂട്ടുകെട്ടിലെത്തിീയ ചിത്രം  ദൃശ്യം രണ്ട് ഒടിടി റിലീസിനെത്തി.  സിനിമ ആമസോണ്‍ പ്രൈമില്‍ ഒടിടി റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളില്‍ എത്തിയത്.ടെലിഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്.മലയാളത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ആദ്യ സൂപ്പര്‍ സ്റ്റാര്‍ ചിത്രമാണ് ദൃശ്യം 2.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേശ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 2011 ല്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2. ആദ്യഭാഗത്തേക്കാള്‍ മികച്ച അഭിപ്രായമാണ് രണ്ടാം ഭാഗത്തിന് ലഭിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.