Wednesday, March 22, 2023
spot_img
HomeCrime Newsവിസ്താര വിമാനത്തില്‍ മദ്യപിച്ച് അര്‍ധനഗ്നയായി നടന്നു; ഇറ്റാലിയന്‍ യുവതി അറസ്റ്റില്‍

വിസ്താര വിമാനത്തില്‍ മദ്യപിച്ച് അര്‍ധനഗ്നയായി നടന്നു; ഇറ്റാലിയന്‍ യുവതി അറസ്റ്റില്‍

മുംബൈ: അബുദാബി-മുംബൈ എയർ വിസ്താര വിമാനത്തിൽ അപമര്യാദയായി പെരുമാറിയ ഇറ്റാലിയൻ യുവതി അറസ്റ്റിൽ. വിമാനത്തിനുള്ളിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന ജീവനക്കാരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തിങ്കളാഴ്ചയായിരുന്നു സംഭവം.

ഇക്കോണമി ക്ലാസ് ടിക്കറ്റുമായി വിമാനത്തിൽ കയറിയ യുവതി മദ്യപിച്ച ശേഷം ബിസിനസ് ക്ലാസിലേക്ക് തന്നെ മാറ്റണമെന്ന് ആവശ്യമുന്നയിച്ചാണ് പ്രശ്നമുണ്ടാക്കിയത്. ആവശ്യം നിരസിച്ചതോടെ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും തുപ്പുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

വിമാനത്തിനുള്ളിൽ അർദ്ധനഗ്നയായി യുവതി നടന്നതോടെ പ്രശ്നം ഗുരുതരമായെന്നും യുവതിയെ നിയന്ത്രിക്കാൻ ക്യാപ്റ്റൻ ആവശ്യപ്പെട്ടതായും എയർ വിസ്താര പ്രസ്താവനയിൽ പറയുന്നു. വിമാനം ലാൻഡ് ചെയ്തയുടൻ നടപടിയെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചെന്നും പ്രസ്താവനയിൽ പറയുന്നു. യുവതിയെ പിന്നീട് കോടതി ജാമ്യം അനുവദിച്ച് വിട്ടയച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments