Wednesday, March 22, 2023
spot_img
HomeEntertainment'ചാണ'; സംവിധായകനായും പിന്നണിഗായകനായും ഭീമൻ രഘു

‘ചാണ’; സംവിധായകനായും പിന്നണിഗായകനായും ഭീമൻ രഘു

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഭീമൻ രഘു. ഭീമൻ രഘു തന്നെ സംവിധാനം ചെയ്യുന്ന ‘ചാണ’ എന്ന ചിത്രത്തിലൂടെ താരം ആദ്യമായി പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ഭീമൻ രഘു ചിത്രത്തിൽ ഹൃദയസ്പർശിയായ ഒരു തമിഴ് ഗാനമാണ് ആലപിച്ചിട്ടുള്ളത്.

അദ്ദേഹം ആലപിച്ച തമിഴ് ഗാനം, ചാണയിലെ നിരവധി വൈകാരിക മുഹൂർത്തങ്ങൾ പങ്കിടുന്ന ഒരു ഗാനം കൂടിയാണ്. ഭീമൻ രഘു തന്നെയാണ് ചാണയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. തെങ്കാശിയിൽ നിന്ന് ഉപജീവനത്തിനായി ചാണയുമായി കേരളത്തിലെത്തുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിൽ സംഭവിക്കുന്ന ആകസ്തമിക സംഭവങ്ങളുമാണ് സിനിമയിലെ ഇതിവൃത്തം. 

രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഭീമൻ രഘുവിനൊപ്പം പുതുമുഖ നായിക മീനാക്ഷി ചന്ദ്രനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രാമൻ വിശ്വനാഥ്, രഘുചന്ദ്രൻ, സമ്മോഹ്, സൂരജ് സുഗതൻ, കൃഷ്ണൻകുട്ടി നായർ, സനോജ് കണ്ണൂർ, വിഷ്ണു, മുരളീധരൻ നായർ, മണികണ്ഠൻ, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു, പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments