Monday, May 29, 2023
spot_img
HomeNewsപാകിസ്താനിലും അഫ്ഗാനിസ്താനിലും ഭൂചലനം: 11 മരണം

പാകിസ്താനിലും അഫ്ഗാനിസ്താനിലും ഭൂചലനം: 11 മരണം

ന്യൂഡല്‍ഹി: വടക്കന്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലും ഉൾപ്പടെ ഒമ്പതോളം രാജ്യങ്ങളില്‍ ഇന്നലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 11 മരണം. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി. പരിക്കേറ്റ 100-ലധികം പേരെ പാകിസ്താനിലെ സ്വാത് താഴ്‌വരയിലുള്ള ആശുപത്രിയില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.

ഭയന്ന പലരും കുഴഞ്ഞുവീണുവെന്ന് പാക് എമര്‍ജന്‍സി സര്‍വീസസ് വക്താവ് പറഞ്ഞു. ഇസ്‌ലാമാബാദിലെ നിരവധി കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. പാകിസ്താനിലെ രണ്ട് മരണങ്ങളാണ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കെട്ടിടം തകര്‍ന്നുവീണാണ് രണ്ടുപേര്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

അതിനിടെ, ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. രണ്ടു മിനിട്ട് നീണ്ട പ്രകമ്പനമാണ് ഇന്ത്യയില്‍ അനുഭവപ്പെട്ടത്. ഡല്‍ഹി അടക്കമുള്ള നഗരങ്ങളിലെ ജനങ്ങള്‍ ഭയന്നു വിറച്ച് രാത്രി വീടുവിട്ട് പുറത്തിറങ്ങി.

ബഹുനില കെട്ടിട സമുച്ചയങ്ങളില്‍ താമസിക്കുന്നവര്‍ അടക്കമുള്ള നൂറുകണക്കിനുപേര്‍ പുറത്തിറങ്ങി കൂട്ടംകൂടി നില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹി, നോയിഡ, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളില്‍നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കെട്ടിടങ്ങളിലെ ഫാനുകളും ലൈറ്റുകളും അടക്കമുള്ളവ ആടിയുലയുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments