വായ് നാറ്റം പരിഹരിക്കാൻ ഒരു ഈസി മൗത്ത് വാഷ്  തയ്യാറാക്കാം വീട്ടിൽ തന്നെ

ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പല മൗത്ത് വാഷുകളും അമിതമായ അളവിൽ രാസവസ്തുക്കൾ അടങ്ങിയവയാണെന്ന് പരാതിയുണ്ട്.

വായ് നാറ്റം പരിഹരിക്കാൻ ഒരു ഈസി മൗത്ത് വാഷ്  തയ്യാറാക്കാം വീട്ടിൽ തന്നെ

 

നിരവധിപ്പേരെ വെട്ടിലാക്കുന്ന ഒരു പ്രശ്നമാണ് വായ് നാറ്റം. പലപ്പോഴും പല്ലുകളും വായും ശരിയായി വൃത്തിയാക്കിയാലും വായ് നാറ്റം ഇല്ലാതാകണമെന്നില്ല. ഭക്ഷണാവശിഷ്ടങ്ങൾ മാത്രമല്ല വായിലുളള ബാക്ടീരിയകളും ദുര്‍ഗന്ധം ഉണ്ടാകുന്നതിന് ഒരു കാരണമാണ്.

ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പല മൗത്ത് വാഷുകളും അമിതമായ അളവിൽ രാസവസ്തുക്കൾ അടങ്ങിയവയാണെന്ന് പരാതിയുണ്ട്.  അത്തരം ഉൽപന്നങ്ങൾ അമിതമായുപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കനിടയുണ്ട്. 

എന്നാൽ ഇനി പേടിക്കേണ്ട്. പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ വായിലെ ദുര്‍ഗന്ധം ഒഴിവാക്കാനും വായ ആരോഗ്യമുള്ളതുമാക്കാന്‍ മൗത്ത് വാഷ് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നത്. അതും ഒന്നല്ല പലതരത്തിൽ.

1. ചെറുചൂടു വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് നന്നായി ഇളക്കുക. ബ്രഷ് ചെയ്യുന്നതിനു ശേഷമോ അതിനു മുന്‍പോ ഇത് ഉപയോഗിച്ച്‌ മൂന്നു നാല് തവണ വായ കഴുകാവുന്നതാണ്.

2. അതുപോലെ തന്നെ ചൂടുവെള്ളത്തില്‍ ഒന്നര ടീസ്പൂണ്‍ ഉപ്പു ചേര്‍ത്ത് നന്നായി ഇളക്കുക. ഇതുപയോഗിച്ച്‌ ദിവസം മൂന്നു നാല് തവണ വായ കഴുകുക.

3. ഒരു കപ്പ് വെള്ളത്തില്‍ രണ്ടു മൂന്നു പുതിയനയില ഇട്ട് നന്നായി തിളപ്പിക്കുക. എല്ലാ ദിവസവും ഭക്ഷണം കഴിച്ചതിനു ശേഷം ഇതുപയോഗിച്ച്‌ വായ കഴുകുന്നത് നല്ലതാണ്.

4. ഒരു കപ്പ് വെള്ളത്തില്‍ ഓറഞ്ച് തൊലി പൊടിച്ചത് ചേര്‍ക്കുക. ഇത് അടുപ്പില്‍ വച്ച്‌ നന്നായി തിളപ്പിക്കുക. ഇതു കൊണ്ട് ദിവസം രണ്ടു മൂന്നു തവണ വായ കഴുകാവുന്നതാണ്. 

ഇത്തരത്തിൽ വീട്ടിൽ തന്നെ മൗത്ത് വാഷുകൾ തയ്യാറാക്കി ഉപയോഗച്ചു നോക്കു. ആരോഗ്യകരമായി തന്നെ വായ് വൃത്തിയാക്കാം.