Wednesday, March 22, 2023
spot_img
HomeNewsInternationalബംഗ്ലാദേശിൽ സാമ്പത്തിക പ്രതിസന്ധി കനക്കുന്നു; ഹസീന സർക്കാരിനെതിരെ പ്രക്ഷോഭം രൂക്ഷം

ബംഗ്ലാദേശിൽ സാമ്പത്തിക പ്രതിസന്ധി കനക്കുന്നു; ഹസീന സർക്കാരിനെതിരെ പ്രക്ഷോഭം രൂക്ഷം

ധാക്ക: പാകിസ്ഥാന് പിന്നാലെ ബംഗ്ലാദേശും സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ പലയിടത്തും ജനങ്ങൾ തെരുവിലിറങ്ങി. ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടെ വസ്ത്ര വ്യവസായത്തിന്‍റെ തകർച്ചയാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ബംഗ്ലാദേശിന് 470 കോടി ഡോളർ ധനസഹായം അനുവദിച്ചിരുന്നു. താൽക്കാലികമായെങ്കിലും ഈ സഹായം ഉപയോഗിച്ച് നിലനിൽക്കാനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ധന ഇറക്കുമതിക്കടക്കം പണമില്ലാതായത് പ്രതിസന്ധി രൂക്ഷമാക്കും.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയാണ്. പാക്കിസ്ഥാൻ രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം 21-23 ശതമാനമായി തുടരുമെന്നും നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ധനക്കമ്മി 115 ശതമാനത്തിലധികം ഉയരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments