പാലക്കാട് വയോധിക ദമ്പതികള്‍ തീകൊളുത്തി മരിച്ച നിലയില്‍

റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വടക്കേ പുരക്കല്‍ നാരായണന്‍ (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണു വീട്ടില്‍ ഇന്ന് പുലര്‍ച്ചെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാലക്കാട് വയോധിക ദമ്പതികള്‍ തീകൊളുത്തി മരിച്ച നിലയില്‍

പാലക്കാട്: ചാലിശ്ശേരിയില്‍ വയോധിക ദമ്പതികളെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വടക്കേ പുരക്കല്‍ നാരായണന്‍ (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണു വീട്ടില്‍ ഇന്ന് പുലര്‍ച്ചെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികൾ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. വീടിന് സമീപത്തുളള വിറക് പുരയിലാണ് മൃതദേഹം കണ്ടെത്തിയത്.

വിറക് പുരയിലെ മരപത്തായത്തിന് മുകളിൽ പരസ്പരം കയര്‍ കൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നതെന്നും റിപ്പോർട്ട് പറയുന്നു. ചാലിശ്ശേരി പോലീസും പട്ടാമ്പി അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ശരീരത്തിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ദമ്പതികൾക്ക് മൂന്ന് പെൺമക്കളാണ് ഉള്ളത്. മൂന്നുപേരും വിവാഹിതരാണ്.