ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചാൽ ! വിഡിയോ.

വാഹനങ്ങള്‍ സുരക്ഷിതമാണോയെന്ന ആശങ്ക

ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചാൽ !  വിഡിയോ.

ഇലക്ട്രിക് വാഹനങ്ങളുടേതാണ് വരും കാലം   ഓല അടക്കമുള്ള ഇ സ്കൂട്ടറുകളുടെ വരവോടു കൂടി ഇന്ത്യയിൽ ഇലക്ട്രിക് വിപ്ലവത്തിന് വേഗം കൂടുകയും ചെയ്തു.  എന്നാൽ  ഇത്തരം വാഹനങ്ങള്‍ സുരക്ഷിതമാണോയെന്ന ആശങ്കയും ആളുകൾക്കുണ്ട്‌    ഇലക്ട്രിക് വാഹനങ്ങൾ തീപിടിച്ചാൽ എന്തുചെയ്യും എന്നാണ് ഇവർ ചോദിക്കുന്നത്. 

ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യത വളരെ വിരളമാണെങ്കിലും അത്തരത്തിലൊരു സാഹചര്യം വന്നാൽ എന്തായിരിക്കും ഫലം എന്ന് കാണിച്ചു തരികയാണീ വിഡിയോ. ഹൈദരബാദില്‍ നിന്നാണ് ഇലക്ട്രിക് സ്കൂട്ടറിന് തീപിടിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നത്. ‌1.51 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ തീ ആളിക്കത്തുന്നതും തുടര്‍ച്ചയായി പുക വരുന്നതും കാണാം. ആളപായം ഒന്നും ഉണ്ടായില്ലയെന്നാണ് റിപ്പോര്‍ട്ട്. 

ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ചിൽ ഫോസിൽ ഫ്യൂവൽ വാഹനങ്ങള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറിക്കുന്ന അത്ര ആഘാതം ഉണ്ടാകില്ലെന്നാണ് പറയുന്നത്. എന്നാൽ തീ അണയ്ക്കാൻ ചിലപ്പോൾ കൂടുതൽ സമയം വേണ്ടി വന്നേക്കാം. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ബാറ്ററിയുടെ നിലവാരം അനുസരിച്ചാണ് ഇത്തരം അപകടസാധ്യതകള്‍ ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട്.