back to top
Thursday, January 16, 2025
Google search engine
HomeLatest Newsനയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യം:വീണാ ജോര്‍ജ്

നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യം:വീണാ ജോര്‍ജ്

വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്തു. ഇന്നലെ സ്ത്രീപക്ഷ വിഷയങ്ങളില്‍ ആശയവിനിമയം നടന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുക എന്ന വിഷയത്തില്‍ ലോകത്തിലെ വിവിധ സമൂഹങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ലോകത്ത് എല്ലായിടങ്ങളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് കേരളം വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം തൊഴില്‍ മേഖലയില്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വേള്‍ഡ് ബാങ്ക് ഓപ്പറേഷന്‍ മാനേജര്‍ അന്ന ബ്യർഡ് ചര്‍ച്ചയില്‍ ആതിഥേയത്വം വഹിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. വെസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ കേപ് വെർദെയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഒലാവോ അവേലിനോ ഗാർസ്യ, ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഇക്കണോമിക് ട്രാന്‍സ്ഫര്‍മേഷന്‍ പ്രസിഡൻ്റ് മാവിസ് ഒവൂസു ഗ്യാംഫിയുമാണ് ഫോട്ടോയില്‍ ഒപ്പമുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments