Monday, May 29, 2023
spot_img
HomeSportsഎഫ് എ കപ്പ്; നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ തകർത്ത് ബ്രൈട്ടണ്‍

എഫ് എ കപ്പ്; നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ തകർത്ത് ബ്രൈട്ടണ്‍

ഫാല്‍മര്‍: ലിവർപൂൾ എഫ് എ കപ്പിൽ നിന്ന് പുറത്ത്. നാലാം റൗണ്ടിൽ ബ്രൈറ്റണാണ് നിലവിലെ ചാമ്പ്യൻമാരെ തകർത്തത്. 2-1നാണ് ബ്രൈറ്റൺ ചെമ്പടയെ തോൽപ്പിച്ചത്.

നിർണായക മത്സരത്തിൽ ലിവർപൂൾ ആദ്യം ലീഡെടുത്തു. 30-ാം മിനിറ്റിൽ ഹാർവി എലിയറ്റാണ് ആദ്യ ഗോൾ നേടിയത്. മികച്ച മുന്നേറ്റത്തിനൊടുവിൽ മുഹമ്മദ് സലയാണ് ഗോളിന് വഴിയൊരുക്കിയത്. എലിയറ്റ്, സലയുടെ പാസ് സ്വീകരിച്ച് തകർപ്പൻ ഫിനിഷോടെ ലക്ഷ്യം കണ്ടു.

എന്നാൽ 39-ാം മിനിറ്റിൽ ലെവിസ് ഡങ്കിലൂടെ ബ്രൈറ്റൺ തിരിച്ചടിച്ചു. വിങ് ബാക്ക് തരിഖ് ലാംപ്റ്റിയുടെ ഷോട്ട് ലെവിസ് ഡങ്കിന്‍റെ കാലിൽ തട്ടി വലയിലേക്ക് കയറി. ലിവർപൂൾ ഗോൾകീപ്പർ അലിസണ് പന്ത് തടയാൻ കഴിഞ്ഞില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments