Monday, May 29, 2023
spot_img
HomeSocial Mediaകേംബ്രിജ് അനലിറ്റിക്ക കേസ് തീര്‍പ്പാക്കാന്‍ ഉപഭോക്താക്കള്‍ക്ക് 72.5 കോടി ഡോളര്‍ നല്‍കാമെന്ന് ഫെയ്സ്ബുക്ക്

കേംബ്രിജ് അനലിറ്റിക്ക കേസ് തീര്‍പ്പാക്കാന്‍ ഉപഭോക്താക്കള്‍ക്ക് 72.5 കോടി ഡോളര്‍ നല്‍കാമെന്ന് ഫെയ്സ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്കിനെ അടിമുടി പിടിച്ചുലച്ച കേംബ്രിജ് അനലിറ്റിക്ക വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് ഒത്തു തീര്‍പ്പാക്കുന്ന തിന് ഉപഭോക്താക്കള്‍ക്ക് 72.5 കോടി ഡോളര്‍ നല്‍കാന്‍ മെറ്റ തയ്യാറായതായി റിപ്പോര്‍ട്ട്. ഇതുവഴി 2007 മെയ് 24 നും 2022 ഡിസംബര്‍ 22 നും ഇടയില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സജീവമായി ഉപയോഗിച്ചിരുന്ന കേസുമായി ബന്ധപ്പെട്ട ഉപഭോക്താക്കള്‍ക്ക് നിശ്ചിത തുക അക്കൗണ്ടില്‍ ലഭിക്കാന്‍ അവസരമൊരുങ്ങുമെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു.

പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടിങ്, അനലറ്റിക്‌സ് സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയ്ക്കും മറ്റ് തേഡ് പാര്‍ട്ടി സേവനങ്ങള്‍ക്കും ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒത്തു തീര്‍പ്പ് നീക്കം. ഇതിന് കോടതിയും അനുകൂലമാണെന്നാണ് വിവരം.

യുഎസിലെ ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ തുകയുടെ പങ്ക് ലഭിക്കുക. ഈ തുക അവകാശപ്പെടാന്‍ യോഗ്യരായവവര്‍ക്ക് ഓണ്‍ലൈന്‍ ആയി അതിന് അപേക്ഷിക്കാം. ഓഗസ്റ്റ് 25 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.

2018-ലാണ് ഫെയ്‌സ്ബുക്കിനെ അടിമുടി ഉലച്ചുകളഞ്ഞ കേംബ്രിജ് അനലറ്റിക്ക കേസ് ഉടലെടുക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷയേയും സ്വകാര്യതയേയും മാനിക്കുന്നുവെന്നും അതിന് സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും അവകാശപ്പെട്ടിരുന്ന ഫെയ്‌സ്ബുക്കിന് ഈ കേസ് ആഗോള തലത്തില്‍ വലിയ തിരിച്ചടിയുമായി. 8.7 കോടി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അനലറ്റിക്‌സ് സ്ഥാപനമായ കേംബ്രിജ് അനലറ്റിക്കയ്ക്ക് അധികൃതമായി ലഭിച്ചുവെന്നായിരുന്നു കേസ്.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്ന സ്ഥാപനമാണ് കേംബ്രിജ് അനലിറ്റിക്ക. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മനസിലാക്കി സോഷ്യല്‍ മീഡിയാ പ്രചാരണം നടത്താന്‍ ഉപഭോക്താക്കളുടെ ഡാറ്റ കേംബ്രിജ് അനലറ്റിക്ക പ്രയോജനപ്പെടുത്തിയിരുന്നുവെന്നാണ് കരുതുന്നത്. കേബ്രിജ് അനലറ്റിക്ക കേസിന് പിന്നാലെ ഫെയ്‌സ്ബുക്ക് ഉപഭോക്തൃ ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മറ്റ് കേസുകള്‍ കൂടി വന്നിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments