കമൽ ഹാസൻ - ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ വിക്രം;  പ്രധാന കഥാപാത്രമായി ഫഹദ് ഫാസിൽ

ആദ്യം രാഘവ് ലോറൻസിനെയാണ് ഈ വേഷത്തിനായി തീരുമാനിച്ചത്  എന്നാൽ അവസാന ഘട്ടത്തിൽ ഫഹദിനെ പരിഗണിക്കുകയായിരുന്നു.

കമൽ ഹാസൻ - ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ വിക്രം;  പ്രധാന കഥാപാത്രമായി ഫഹദ് ഫാസിൽ

 

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് വിക്രം. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി ഫഹദ് ഫാസിലും എത്തുന്നവെന്നാണ് പുതിയ വാർത്തകൾ.  ആദ്യം രാഘവ് ലോറൻസിനെയാണ് ഈ വേഷത്തിനായി തീരുമാനിച്ചത്  എന്നാൽ അവസാന ഘട്ടത്തിൽ ഫഹദിനെ പരിഗണിക്കുകയായിരുന്നു.

സൂപ്പര്‍ ഡീലക്സ് ‘ എന്ന തമിഴ് സിനിമ പൂര്‍ത്തീകരിച്ച ശേഷം, നീണ്ട കാലയളവിന് ശേഷമാണ് ഫഹദ് ഫാസില്‍, തമിഴ് ചിത്രത്തിലഭിനയിക്കുന്നത്. അതേ സമയം അല്ലു അർജുൻ നായകനാകുന്ന തെലുങ്ക് ചിത്രമായ പുഷ്പയിൽ ഫഹദ്  പ്രധാന വേഷത്തിൽ‌ എത്തുന്നുണ്ട്.