Monday, May 29, 2023
spot_img
HomeCrime Newsവ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; അന്വേഷണം ഇന്ന് ആരംഭിക്കും

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; അന്വേഷണം ഇന്ന് ആരംഭിക്കും

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് ഇന്ന് മുതൽ പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷിക്കും. വ്യാജരേഖ ചമച്ചതും കുട്ടിയെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയ സംഭവവും തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം വെവ്വേറെ പരിശോധിക്കും.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 27ന് ജനിച്ച കുട്ടിയെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് അനധികൃത മാർഗത്തിലൂടെ കൈമാറിയതുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യാനാണ് ആലോചന. അതേസമയം, വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതി അനിൽകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments