ശരീരഭാരം കുറക്കാന്‍ കഴിയാത്തത് പലരേയും മാനസികമായി തളര്‍ത്തുന്ന കാര്യമാണ്. വ്യായാമം മാത്രംകൊണ്ട് ശരീരഭാരം കുറക്കാമെന്ന് കരുതരുത്. പകരം കൃത്യമായ ഡയറ്റും പിന്‍തുടരേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണരീതിയാണ് പ്രധാനപ്പെട്ടൊരു കാര്യം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും മാത്രമല്ല ഡയറ്റിലും കൃത്യമായ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
പഞ്ചസാരയും നിയന്ത്രിക്കണം. പറ്റുമെങ്കില്‍ ഒഴിവാക്കുന്നത് നല്ലതാണ്. കൃത്യമായ വ്യായാമവും ഭക്ഷണരീതിയും പിന്‍തുടര്‍ന്നാല്‍ ശരീരഭാരം കൃത്യമായി കുറക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടണം. ശരീരഭാരം കുറക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ അറിഞ്ഞുവെക്കാം.
രാവിലെ ഭക്ഷണത്തിന് മുന്‍പ് ചൂടു നാരങ്ങാ വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ശരീരത്തില്‍ കലോറിയുടെ അളവ് കുറയ്ക്കാനും ദഹനപ്രക്രിയ സുഗമമാക്കുന്നതിനും ഈ ജ്യൂസ് നല്ലതാണ്. ആന്റിഓക്സിഡന്റുളാൽ സമ്പന്നമായ ഗ്രീന്‍ ടീ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും.
ബീറ്റ്‌റൂട്ട് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഈ ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.
വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്കയും കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. അതിനാല്‍ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് നല്ലതാണ്. ഫൈബറും ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളമുള്ള ബ്ലൂബെറി കൊഴുപ്പ് പുറം തള്ളാനും സഹായിക്കും. കിവി ജ്യൂസിലും കലോറി വളരെ കുറവും വിറ്റാമിന്‍ സി ധാരാളം അടങ്ങിയതുമാണ്. കിവി കൊഴുപ്പിനെ പുറംതള്ളാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ തണ്ണിമത്തന്‍ ഉള്‍പ്പെടുത്തണം. തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തന്‍ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയര്‍ നിറയ്ക്കും. ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്‍ ജ്യൂസ് നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)