Monday, May 29, 2023
spot_img
HomeNewsNationalതെലങ്കാന സെക്രട്ടേറിയറ്റിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് സൂചന

തെലങ്കാന സെക്രട്ടേറിയറ്റിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് സൂചന

ഹൈദരാബാദ്: നിർമാണം പുരോഗമിക്കുന്ന തെലങ്കാന സെക്രട്ടേറിയറ്റിൽ തീപിടിത്തം. ബി ആർ അംബേദ്കർ തെലങ്കാന സെക്രട്ടേറിയറ്റ് കോംപ്ലക്സ് കെട്ടിടത്തിന്‍റെ മുകൾ ഭാഗത്ത് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. താമസിയാതെ കനത്ത പുക കെട്ടിടത്തെ വലയം ചെയ്തു.

സെക്രട്ടേറിയറ്റിനുള്ളിൽ മരപ്പണി നടക്കുകയായിരുന്നു. ഇതിനായി മര ഉരുപ്പടികൾ ശേഖരിച്ചിരുന്നു. 12 ഫയർ എഞ്ചിനുകൾ മണിക്കൂറുകളോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഫെബ്രുവരി 17ന് പുതിയ സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments