Monday, May 29, 2023
spot_img
HomeNewsInternationalടേക്ക് ഓഫ് ചെയ്യുന്നതിനിടെ എഞ്ചിനിൽ തീ; അസുര്‍ എയര്‍ ഫ്‌ളൈറ്റിൽ ഉണ്ടായിരുന്നത് 300 പേർ

ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എഞ്ചിനിൽ തീ; അസുര്‍ എയര്‍ ഫ്‌ളൈറ്റിൽ ഉണ്ടായിരുന്നത് 300 പേർ

മോസ്‌കോ: 300 ലധികം യാത്രക്കാരുമായി പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിനിൽ തീപടർന്നു. റഷ്യൻ വിമാനക്കമ്പനിയായ അസുർ എയർ ഫ്ലൈറ്റിന്‍റെ എഞ്ചിനിലാണ് തീ പടർന്നത്. ഫെബ്രുവരി നാലിന് പൂക്കെറ്റില്‍ നിന്ന് മോസ്കോയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പൂക്കെറ്റ് ഇന്‍റർനാഷണൽ എയർപോർട്ടിലാണ് സംഭവം.

ബോയിംഗ് 767-300 ഇആർ വിമാനത്തിന്‍റെ എഞ്ചിനിലും ചക്രങ്ങളിലുമാണ് തീപടർന്നത്. ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബ്രേക്കുകളുടെ ഭാഗങ്ങൾ കൂടുതൽ ചൂടാകുകയും ചക്രങ്ങളിൽ നിന്ന് തീയും പുകയും ഉയരുകയുമാണ് ഉണ്ടായത്. തുടർന്ന് തീ എഞ്ചിൻ ഭാഗത്തേക്കും പടർന്നു. പൈലറ്റ് സമയോചിതമായി ഇടപെട്ട് എഞ്ചിനിലേക്കുള്ള ഇന്ധനം നിർത്തിയതായി വിമാനത്താവള അധികൃതർ പറഞ്ഞു.

വിമാനം ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വലിയ സ്ഫോടന ശബ്ദം കേട്ടതായി യാത്രക്കാർ പറഞ്ഞു. ലാൻഡിംഗ് ഗിയറിലേക്ക് തീ പടരുകയും വിമാനത്തിന്‍റെ വലതുവശത്ത് സ്‌ഫോടനമുണ്ടാവുകയും ചെയ്തു. വിമാനത്തിന്‍റെ വലതുഭാഗത്ത് നിന്ന് പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments