back to top
Friday, January 17, 2025
Google search engine
HomeLatest Newsമകന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് ഇപ്പോഴും വിശ്വാസം; വലിയ വേട്ടയാടലാണ് നടക്കുന്നത്: യു.പ്രതിഭ എം.എല്‍.എ

മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് ഇപ്പോഴും വിശ്വാസം; വലിയ വേട്ടയാടലാണ് നടക്കുന്നത്: യു.പ്രതിഭ എം.എല്‍.എ

കായംകുളം: മകനെതിരായ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് വിശദീകരണവുമായി യു.പ്രതിഭ എം.എല്‍.എ. മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും വിശ്വാസമെന്നും വലിയ വേട്ടയാടലാണ് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്നും എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചില മാധ്യമങ്ങള്‍ പ്രത്യേകം അജണ്ടയോടെ വാര്‍ത്ത നല്‍കി. എന്നാല്‍, പാര്‍ട്ടി വലിയ പിന്തുണയാണ് നല്‍കിയത്. മകന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ അവനെ തിരുത്തേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍, മകൻ തെറ്റ് ചെയ്തിട്ടില്ലെന്നും പ്രതിഭ പറഞ്ഞു.

മകന്റെ ചിത്രമടക്കം കൊടുത്ത് വാര്‍ത്ത നല്‍കി. കഴിഞ്ഞ ദിവസം ലഹരിക്കടിമപ്പെട്ട രണ്ട് കുട്ടികള്‍ ഒരാളെ കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ പോലും അവരുടെ ചിത്രങ്ങള്‍ കൊടുത്തിരുന്നില്ല. കൊടുക്കേണ്ട കാര്യവുമില്ല. പക്ഷെ, മകന്റെ കാര്യത്തില്‍ വ്യക്തിപരമായി ദിവസങ്ങളോളം അക്രമം നേരിട്ടുവെന്നും പ്രതിഭ പറഞ്ഞു.

താന്‍ മതം പറഞ്ഞൂവെന്ന തരത്തില്‍ വലിയ ചര്‍ച്ച നടക്കുന്നു. ഒരിക്കലും ഇല്ലാത്തൊരു പരാമര്‍ശമാണത്. കാര്യങ്ങള്‍ വളച്ചൊടിച്ചാണ് അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ചില ചാനലുകള്‍ക്ക് അവരുടേതായ അജണ്ടകളുണ്ടായിരുന്നു. അത് നടപ്പാക്കുകയും ചെയ്തുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments