മീൻ കഴിക്കുന്നത് നല്ലതാണ് എങ്ങിനെയെന്നറിയേണ്ടേ? 

വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍, പോ​ഷ​ക​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ക​ല​വ​റ. ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം.

മീൻ കഴിക്കുന്നത് നല്ലതാണ് എങ്ങിനെയെന്നറിയേണ്ടേ? 

നമ്മുടെ ഭക്ഷണത്തിൽ മീൻ എന്നാൽ ഏറെ പ്രധാനപ്പെട്ടതാണ്. നിരവധിയാളുകളുടെ തീൻമേശയിൽ എല്ലാ ദിവസവും എത്തുന്ന വിഭവം. രുചികരമെന്നത് മാത്രമല്ല ആരോഗ്യപ്രമാണ് എന്നതും മത്സവിഭവങ്ങളുടെ പ്രസക്തി വർധിപ്പിക്കുന്നു.  അതെങ്ങിനെയെന്നറിയേണ്ടേ....
പ്രധാനമായും മത്സ്യവിഭവങ്ങൾ ആരോഗ്യത്തെ  സഹായിക്കുന്നത് ഏതൊക്കെ വിധത്തിലെന്ന് നോക്കാം........

 മ​ത്തി, നെ​ത്തോ​ലി തു​ട​ങ്ങി​യ ചെ​റു​മീ​നു​ക​ള്‍ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​ത് ഉ​ചി​തം. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ. വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍, പോ​ഷ​ക​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ക​ല​വ​റ. ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് കു​ട​ല്‍, സ്ത​നം, പ്രോ​സ്റ്റേ​റ്റ് എ​ന്നി​വ​യി​ലെ കാ​ന്‍​സ​ര്‍ സാ​ധ്യ​ത കു​റ​യ്ക്കു​മെ​ന്നും,കാ​ര്‍​ഡി​യോ വാ​സ്കു​ലാ​ര്‍ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം നൽകുമെന്നും  ഗ​വേ​ഷ​ക​ര്‍ പറയുന്നു.

 ഇവ ശ​രീ​ര​ത്തി​ല്‍ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന ട്രൈ​ഗ്ളി​സ​റൈ​ഡി​ന്‍റെ അ​ള​വു കു​റ​യ്ക്കു​ന്നു. ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്‌ഡി​എ​ലി​ന്‍റെ അ​ള​വു കൂ​ട്ടു​ന്നു. ര​ക്തം ക​ട്ട പി​ടി​ക്കു​ന്ന​തു ത​ട​യു​ന്നു. ര​ക്ത​സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നും മീ​നെ​ണ്ണ ഫ​ല​പ്ര​ദം. വ്യാ​യാ​മ​വും മീ​ന്‍ ക​ഴി​ക്കു​ന്ന​തും അ​മി​ത​ഭാ​രം കു​റ​യ്ക്കാ​ന്‌ സ​ഹാ​യ​ക​മെ​ന്നു ഗ​വേ​ഷ​ക​ര്‍.


മാത്രമല്ല ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍  കൊ​ച്ചു കു​ട്ടി​ക​ളു​ടെ​യും ത​ല​ച്ചോ​റി​ന്‍റെ വി​കാ​സ​ത്തി​നും ആ​രോ​ഗ്യ​ത്തി​നും മ​ന​സി​ന്‍റെ ഏ​കാ​ഗ്ര​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും  സ​ഹാ​യ​കമാണ്.  പ്രാ​യ​മാ​യ​വ​രി​ലു​ണ്ടാ​കു​ന്ന ഓ​ര്‍​മ​ക്കു​റ​വി​നും പ്ര​തി​വി​ധി​യെ​ന്നു ഗ​വേ​ഷ​ക​ര്‍. കു​ഞ്ഞു​ങ്ങ​ളു​ടെ​യും


ച​ര്‍​മ​ത്തി​ന്‍റെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും മീ​ന്‍ സഹായിക്കുന്നു. പ്രാ​യാ​ധി​ക്യം മൂ​ല​മു​ണ്ടാ​കു​ന്ന ചു​ളി​വു​ക​ള്‍ കു​റ​യ്ക്കാ​നും  സൂ​ര്യാ​ത​പ​ത്തി​ല്‍ നി​ന്നു ച​ര്‍​മ​ത്തി​നു സം​ര​ക്ഷ​ണ​മേ​കു​ന്നതിനും  മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഇ​പി​എ സഹായിക്കും.ഡി​പ്ര​ഷ​ന്‍, അ​മി​ത ഉ​ത്ക​ണ്ഠ എ​ന്നി​വ കു​റ​യ്ക്കുന്നതിനും മീൻ കഴിക്കുന്നത് സഹായിക്കും. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ അ​ട​ങ്ങി​യ മീ​നെ​ണ്ണ വ​ന്ധ്യ​ത കു​റ​യ്ക്കാ​ന്‍ ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ള്‍.

ഇനി മീൻ കഴിക്കുമ്പോൾ ശര്ദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. 

ഉ​ണ​ക്ക​മീ​നി​ല്‍ ഉ​പ്പി​ന്‍റെ അം​ശം കൂ​ടു​ത​ലാ​യ​തി​നാ​ല്‍ അ​തു പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് ഗു​ണ​ക​ര​മ​ല്ലെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍. ഫോ​ര്‍​മ​ലി​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​സ​വ​സ്തു​ക്ക​ള്‍ ക​ല​ര്‍​ത്തി​യ മീ​ന്‍ ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. പ​ഴ​കി​യ​തും ചീ​ഞ്ഞ​തു​മാ​യ മീ​നും ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​ര​മ​ല്ല.
ഗ​ര്‍​ഭാ​വ​സ്ഥ​യി​ലെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും മീ​നെ​ണ്ണ ഗു​ണ​പ്ര​ദം. ഗ​ര്‍​ഭി​ണി​യു​ടെ​യും ഗ​ര്‍​ഭ​സ്ഥ​ശി​ശു​വി​ന്‍റെ​യും ആ​രോ​ഗ്യ​ത്തി​ന് ചെ​റു​മീ​നു​ക​ള്‍ ഉ​ത്ത​മം. പൂ​രി​ത​കൊ​ഴു​പ്പി​ന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ല്‍ വി​ഭ​വ​മാ​ണു മീ​ന്‍. 

ആ​ര്‍​ത്ത​വ​വി​രാ​മം വ​ന്ന സ്ത്രീ​ക​ളി​ല്‍ ഓ​സ്റ്റി​യോ​പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗ​ത്തി​നു​ള​ള സാ​ധ്യ​ത മീ​നി​ലു​ള്ള ഫാ​റ്റി ആ​സി​ഡു​ക​ള്‍ കു​റ​യ്ക്കു​ന്ന​താ​യിപഠനങ്ങളുണ്ട്.  സ​ന്ധി​വാ​തം മൂ​ല​മു​ണ്ടാ​കു​ന്ന വീ​ക്ക​വും വേ​ദ​ന​യും കു​റ​യ്ക്കു​ന്ന​തി​ന് മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍, ഇ​ജി​എ എ​ന്നി​വ ഫ​ല​പ്ര​ദ​മെ​ന്നും കണ്ടെത്തിയിട്ടുണ്ട്. മീൻ കഴിക്കുന്നത് കു​ട്ടി​ക​ളി​ലെ
ആ​സ്ത്‌മ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​താ​യും ഗ​വേ​ഷ​ക​ര്‍ പറയുന്നു..