ക്ലിയര്‍ട്രിപ്പിനെ ഫ്ളിപ്കാര്‍ട്ട് ഏറ്റെടുത്തു

രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്, ട്രാവല്‍ ടെക്നോളജി കമ്പനിയായ ക്ലിയര്‍ട്രിപ്പിനെ ഏറ്റെടുത്തു.

ക്ലിയര്‍ട്രിപ്പിനെ ഫ്ളിപ്കാര്‍ട്ട് ഏറ്റെടുത്തു

രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്, ട്രാവല്‍ ടെക്നോളജി കമ്പനിയായ ക്ലിയര്‍ട്രിപ്പിനെ ഏറ്റെടുത്തു. ട്രാവല്‍, ഹോട്ടല്‍ ബുക്കിങ് പ്ലാറ്റ്ഫോമായ ക്ലിയര്‍ട്രിപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്ളിപ്കാര്‍ട്ട് നേരിട്ട് നേതൃത്വംനല്‍കും. ജീവനക്കാരെയെല്ലാം നിലനിര്‍ത്തുമെന്നും കമ്പനി വ്യക്തമാക്കി. 

ഡിജിറ്റല്‍ കൊമേഴ്സ് മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്ലിയര്‍ട്രിപ്പിന്റെ 100ശതമാനം ഓഹരികളും സ്വന്തമാക്കിയതെന്ന് ഫ്ളിപ്കാര്‍ട്ട് അറിയിച്ചു. കോവിഡ് വ്യാപനംമൂലം ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രതിസന്ധി ക്ലിയര്‍ട്രിപ്പിനെയും ബാധിച്ചിരുന്നു.