Thursday, March 30, 2023
spot_img
HomeSportsഅന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാൻസ് താരം റാഫേൽ വരാനെ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാൻസ് താരം റാഫേൽ വരാനെ

പാരീസ്: ഫ്രാൻസ് പ്രതിരോധ താരം റാഫേൽ വരാനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിലെ ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാൻസ് ടീമിലെ ശക്തമായ സാന്നിധ്യമായിരുന്ന വരാനെ അപ്രതീക്ഷിതമായാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

2018ൽ ലോകകപ്പ് നേടിയപ്പോഴും വരാനെ ടീമിൽ അംഗമായിരുന്നു. ലോകകപ്പിൽ ഫ്രാൻസിനായി എല്ലാ മത്സരങ്ങളിലും വരാനെ കളിച്ചിട്ടുണ്ട്. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ലോകകപ്പിന്‍റെ ഫൈനലിൽ എത്തിയെങ്കിലും ഫ്രാൻസിന് കിരീടം നിലനിർത്താനായില്ല. ക്ലബ് ഫുട്ബോളിലെ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പ്രതിരോധ താരം കൂടിയാണ് ഈ 29 കാരൻ.

അണ്ടർ 18, അണ്ടർ 20, അണ്ടർ 21 തലങ്ങളിൽ ഫ്രാൻസിനായി കളിച്ച ശേഷമാണ് വരാനെ ഫ്രാൻസ് സീനിയർ ടീമിൽ ഇടം നേടിയത്. 2013ൽ ജോർജിയയ്ക്കെതിരെയായിരുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് രാജ്യത്തിനായുള്ള അരേങ്ങേറ്റം കുറിച്ചത്. 2016ലെ യൂറോ കപ്പിൽ പരിക്കിനെ തുടർന്ന് താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും, 2018 ലോകകപ്പ് ടീമിൽ താരത്തിന് ഇടം ലഭിച്ചു. ആ വർഷം ലോകകപ്പിന് പുറമേ, ചാമ്പ്യൻസ് ലീഗ് നേടിയ റയൽ മാഡ്രിഡ് ടീമിന്‍റെ ഭാഗവുമായിരുന്നു വരാനെ. ഒരേ വർഷം ലോകകപ്പും ചാമ്പ്യൻസ് ലീഗും നേടുന്ന നാലാമത്തെ കളിക്കാരനായി വരാനെ മാറി. 2020-21 യുവേഫ നാഷൻസ് ലീഗിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments