ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രധാന നേതാവിനെ വധിച്ചെന്ന് ഫ്രാൻസ്; ഭീകരവാദത്തിനെതിരെയുള്ള വിജയമെന്ന്   ഫ്രഞ്ച് പ്രസിഡന്റ് 

ഐഎസ് നേതാവ് അദ്നാൻ അബു വാഹിദ് അൽ സഹ്റാവിയെയാണ് ഫ്രഞ്ച് സേന വധിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രധാന നേതാവിനെ വധിച്ചെന്ന് ഫ്രാൻസ്; ഭീകരവാദത്തിനെതിരെയുള്ള വിജയമെന്ന്   ഫ്രഞ്ച് പ്രസിഡന്റ് 

പാരീസ്: ഇസ്ലാമിക് സ്റ്റേറ്റ് നേതാവിനെ വധിച്ചെന്ന് പ്രഖ്യാപിച്ച് ഫ്രാൻസ്. പടിഞ്ഞാറൻ ആഫ്രിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ് നേതാവ് അദ്നാൻ അബു വാഹിദ് അൽ സഹ്റാവിയെയാണ് ഫ്രഞ്ച് സേന വധിച്ചത്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ വിജയമാണ് ഇതെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ട്വിറ്റ് ചെയ്തു.

2017ൽ നിരവധി അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിനും 2020ൽ 6 ഫ്രഞ്ച് സന്നദ്ധപ്രവർത്തകരും നൈജീരിക്കാരനായ ഡ്രൈവറും കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിൽ സഹ്റാവിയാണെന്നും മാക്രോൺ പറഞ്ഞു. എന്നാൽ എവിടെ വച്ചാണ് സഹ്റാവിയെ വധിച്ചതെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഫ്രാൻസ് പുറത്ത് വിട്ടിട്ടില്ല.