പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍

ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി കഞ്ചാവ് കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍.

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍

പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി കഞ്ചാവ് കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍. കഞ്ചാവ് കേസില്‍ പോലീസിന്റെ പിടിയിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് യുവാവിനെ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞത്. 

ചിനക്കത്തൂര്‍ അഴിക്കലപ്പറമ്പിലാണ് സംഭവം നടന്നതെന്നാണ് ഫിറോസ് പൊലീസിനോട് പറഞ്ഞത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുമായി പൊലീസ് സംഘം സംഭവ സ്ഥലത്തേക്ക് പോയി. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.